Connect with us

Covid19

പത്തനംതിട്ടയില്‍ 186 പേര്‍ക്ക് കൂടി കൊവിഡ്; 201 പേര്‍ രോഗമുക്തരായി

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്തു നിന്നും ഏഴു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 178 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 12 പേരുണ്ട്. ജില്ലയില്‍ ഇതുവരെ 11,168 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് കൊവിഡ് ബാധിതനായ ഒരാളുടെ മരണവും റിപ്പോര്‍ട്ട് ചെയ്തു. സെപ്തംബര്‍ 28ന് രോഗബാധ സ്ഥിരീകരിച്ച പറക്കോട് സ്വദേശിയായ 70 കാരനാണ് 11ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞത്. ജില്ലയില്‍ ഇന്നലെ 201 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 7,887 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 3,212 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3,045 പേര്‍ ജില്ലയിലും, 167 പേര്‍ ജില്ലക്കു പുറത്തും ചികിത്സയിലാണ്. ആകെ 21,579 പേര്‍ നിരീക്ഷണത്തിലാണ്. സര്‍ക്കാര്‍ ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്നലെ 2,966 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2,586 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കൊവിഡ് മൂലമുള്ള മരണനിരക്ക് 0.59 ശതമാനമാണ്. ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.46 ശതമാനമാണ്.