Connect with us

Ongoing News

സാംസംഗ് ഗ്യാലക്‌സി എസ്20 എഫ്ഇ ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | സാംസംഗ് ഗ്യാലക്‌സി എസ്20 എഫ്ഇ ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി ഇറക്കി. ഈ മാസം 16 മുതല്‍ ഉപഭോക്താക്കളുടെ കൈകളിലെത്തും. ഈ മാസം ഒമ്പതിനാണ് പ്രി ഓര്‍ഡര്‍ ആരംഭിക്കുന്നത്. ഗ്യാലക്‌സി എസ്20 ഫ്ളാഗ്ഷിപ്പിലെ പുതിയ ഫോണാണിത്. ട്രിപ്പിള്‍ റിയര്‍ ക്യാമറ, ഹോള്‍ പഞ്ച് ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ മോഡല്‍ എത്തുന്നത്.

8ജിബി+ 128ജിബി (4ജി) സ്‌റ്റോറേജുള്ള മോഡലിന് 49,999 രൂപയാണ് വില. ക്ലൗഡ് റെഡ്, ക്ലൗഡ് ലാവന്‍ഡര്‍, ക്ലൗഡ് മിന്റ്, ക്ലൗഡ് നേവി, ക്ലൗഡ് വൈറ്റ് തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാകും. ആമസോണ്‍, സാംസംഗ് ഇന്ത്യ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും തിരഞ്ഞെടുത്ത ചില്ലറ ശാലകളിലും ഈ മാസം 16 മുതല്‍ ലഭിക്കും.

12 മെഗാപിക്‌സല്‍ വീതമാണ് പ്രൈമറി, സെക്കന്‍ഡറി ക്യാമറകള്‍ വരുന്നത്. എട്ട് മെഗാപിക്‌സല്‍ ടെലിഫോട്ടോ ഷൂട്ടറുമുണ്ട്. ഒ ഐ എസ്, എഫ് ഒ വി സവിശേഷതകള്‍ കൂടി ക്യാമറക്കുണ്ട്. 32 മെഗാപിക്‌സല്‍ ആണ് സെല്‍ഫി വരുന്നത്. ഒരു ടിബി വരെ മെമ്മറി വര്‍ധിപ്പിക്കാം. 4,500 എം എ എച്ചാണ് ബാറ്ററി. 15 വാട്ട് അതിവേഗ ചാര്‍ജിംഗ്, വയര്‍ലെസ്സ് ചാര്‍ജിംഗ് തുടങ്ങിയവയുമുണ്ട്.

---- facebook comment plugin here -----

Latest