Connect with us

Kerala

സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണ വില വര്‍ധിച്ചു; പവന് 37,360 രൂപ

Published

|

Last Updated

കോഴിക്കോട്  | സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും സ്വര്‍ണ വില വര്‍ധിച്ചു. പവന്റെ വില 160 രൂപ കൂടി 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില.

തുടര്‍ച്ചയായി മൂന്നുദിവസം മാറ്റമില്ലാതെ 36,800 രൂപയായിരുന്ന വില ചൊവാഴ്ചയാണ് 400 രൂപകൂടി 37,200 രൂപയായത്.

ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയില്‍ വില കൂടിയത്. ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,890.43 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

---- facebook comment plugin here -----

Latest