Saudi Arabia
കൊവിഡ്: സഊദിയില്‍ 1,034 പേര്‍ക്ക് രോഗമുക്തി; 29 മരണം
ദമാം |സഊദിയില്‍ പുതുതായി 1,034 പേര് രോഗമുക്തി നേടിയതോടെ ആകെ അസുഖം ഭേദമായവരുടെ എണ്ണം 317,846 ആയി ഉയര്‍ന്നു. ഇരുപത്തി നാല് മണിക്കൂറിനിടെ 29 രോഗികള്‍ കൂടി മരിച്ചു. പുതുതായി 455 പേര്‍ക്ക്
രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിയാദ് 05, ജിദ്ദ 04, മക്ക 04, ഹുഫൂഫ് 01, ദമാം 01, ഹാഇല്‍ 02, അബഹ 04, ഹഫര്‍ അല്‍-ബാത്തിന് 02, ജീസാന് 02, അബൂ അരീഷ് 01, സബിയ 01, അല്‍-റാസ് 01, മുസാഹ്മിയ 01 തുടങ്ങിയ പ്രദേശങ്ങളിലാണ് പുതുതായി കൊവിഡ് മരണങ്ങള് സ്ഥിരീകരിച്ചത് ,
തിങ്കളാഴ്ച 44,112 സ്രവ സാമ്പിളുകളുടെ പരിശോധനകള്‍ കൂടി പൂര്‍ത്തിയാക്കിയതോടെ ആകെ പരിശോധനകളുടെ എണ്ണം 6,392,497 ആയി.11,090 പേരാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത് .ഇവരില്‍ 1034 രോഗികളുടെ നില ഗുരുതരമായി തുടരുകയാണ്. മദീന 48, മക്ക 35, റിയാദ് 33, ഹുഫൂഫ് 32, ദമ്മാം 24, അറാര്‍ 15, തുടങ്ങിയ 72 പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്,