Connect with us

Science

പഠനാവശ്യത്തിന് അണുബാധയുള്ള കൊതുകുകള്‍ക്ക് തന്റെ ശരീരം വിട്ടുകൊടുത്ത് ശാസ്ത്രജ്ഞന്‍

Published

|

Last Updated

സിഡ്‌നി | ഡെങ്കിപ്പനിയില്‍ നിന്ന് ലോകത്തെ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പഠനത്തിനായി ബാക്ടീരിയവാഹകരായ കൊതുകുകളെ കൊണ്ട് തന്റെ ശരീരം കടിപ്പിച്ച് ശാസ്ത്രജ്ഞന്‍. വൊള്‍ബാച്ച്യ എന്ന ബാക്ടീരിയ ബാധിച്ച കൊതുകുകള്‍ക്ക് രക്തം കുടിക്കാന്‍ തന്റെ കൈ വിട്ടുകൊടുത്തിരിക്കുകയാണ് പെരന്‍ റോസ് എന്ന ശാസ്ത്രജ്ഞന്‍. കൊതുക് വഴിയാണ് മനുഷ്യര്‍ക്ക് ഡെങ്കിപ്പനിയുണ്ടാകുക.

ഡെങ്കിപ്പനി പടരുന്നത് പ്രകൃത്യാ തടയുന്ന ബാക്ടീരിയയാണ് വൊള്‍ബാച്ച്യ. ഈ ബാക്ടീരിയ കൊതുകുകളുടെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതോടെ ഡെങ്കി പൂര്‍ണമായും തുടച്ചുനീക്കാന്‍ സാധിക്കും. ആസ്‌ത്രേലിയയിലെ നോര്‍ത്ത് ക്വീന്‍സ്ലാന്‍ഡില്‍ ഈ ബാക്ടീരിയയുള്ള കൊതുകുകളെ ഉപയോഗിച്ചുള്ള പരീക്ഷണം ഡെങ്കിപ്പനി കുറയുന്നതിന് കാരണമായിട്ടുണ്ട്.

ഡെങ്കി പരത്തുന്ന കൊതുകില്‍ ഈ ബാക്ടീരിയ സ്വാഭാവികമായി ഉണ്ടാകില്ല. അതിനാല്‍ കൊതുകിന്റെ ശരീരത്തിലേക്ക് ബാക്ടീരിയയെ കുത്തിവെക്കേണ്ടി വരും. ഡെങ്കിപരത്തുന്ന കൊതുകിന്റെ മുട്ടയില്‍ ഇത് കുത്തിവെക്കുകയാണ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് ശ്രമകരമാണ്. ഈ ജോലി താരതമ്യേന എളുപ്പമാക്കുന്നതിനാണ് റോസ് എന്ന ശാസ്ത്രജ്ഞന്‍ തന്റെ കൈ കൊതുകുകള്‍ക്ക് ചോര കുടിക്കാന്‍ വിട്ടുകൊടുത്തത്.

 

Latest