Connect with us

National

കോടികളുടെ കരാര്‍ മോദി നല്‍കിയ വ്യക്തി പാപ്പരെന്ന്; അനില്‍ അംബാനിയെ പരിഹസിച്ച്‌ പ്രശാന്ത് ഭൂഷണ്‍

Published

|

Last Updated

ന്യൂഡല്‍ഹി |  വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും നിയമ നടപടികള്‍ക്കായി ആഭരണങ്ങള്‍ വരെ വിറ്റെന്നും ലണ്ടന്‍ കോടതിയില്‍ വ്യക്തമാക്കിയ അനില്‍ അംബാനിയെ പരിഹസിച്ച് അഡ്വ. പ്രശാന്ത് ഭൂഷണ്‍. ഇതേയാള്‍ക്കാണോ 30,000 കോടിയുടെ റഫേല്‍കരാര്‍ പ്രധാനമന്ത്രി മോദി നല്‍കിയതെന്ന് പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു.

ചുരുങ്ങിയ ചെലവിലാണ് ഇപ്പോള്‍ ജീവിക്കുന്നത്. നിയമ നടപടികള്‍ക്കായി ആഭരണങ്ങള്‍ അടക്കം എല്ലാം വിറ്റു. ഒരു ചെറിയ കാര്‍ മാത്രമാണുള്ളതെന്നും അനില്‍ അംബാനി വ്യക്തമാക്കിയിരുന്നു.
യു കെ കോടതിയില്‍ അനില്‍ അംബാനി വ്യക്തമാക്കിയ വാര്‍ത്തയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.

---- facebook comment plugin here -----

Latest