Connect with us

Fact Check

FACT CHECK: ഇംഗ്ലണ്ടിലെ ബസ് ചിത്രമുപയോഗിച്ച് കൊളംബിയ അംബേദ്കറെ ആദരിച്ചതായി പ്രചാരണം

Published

|

Last Updated

കൊളംബിയ | ബസുകളില്‍ പതിച്ച ചിത്രങ്ങള്‍ ഉപയോഗിച്ച് അമേരിക്കയിലെ കൊളംബിയ അധികൃതര്‍ ഡോ. ബി ആര്‍ അംബേദ്കറെ ആദരിച്ചുവെന്ന് വ്യാജ പ്രചാരണം. ഡോ. അംബേദ്കറുടെയും ഭാര്യ സവിത അംബേദ്കറുടെയും ഫോട്ടോകള്‍ പതിച്ച ബസിന്റെ ചിത്രമാണ് ഇതിനായി പ്രചരിപ്പിക്കുന്നത്. കൊളംബിയ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് 1922ല്‍ അംബേദ്കര്‍ പി എച്ച് ഡി നേടിയത്.

 

അവകാശവാദം: അംബേദ്കറുടെ ചിത്രങ്ങള്‍ വെച്ച് കൊളംബിയന്‍ നഗരങ്ങളിലൂടെ സിറ്റി ബസുകള്‍ ഒഴുകുന്നു. ഇത് യഥാര്‍ഥ ആദരവാണ്. അമേരിക്ക ഇപ്പോഴും ബാബാ സാഹെബിനെ മാതൃകാ പുരുഷനായി കാണുന്നുവെന്നതിന്റെ അടയാളമാണിത്. കാരണം ബാബാ സാഹെബിന്റെ ഗവേഷണ പ്രബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയുടെ സമ്പദ്ഘടന. ഇങ്ങനെയാണ് ഹിന്ദിയിലുള്ള ട്വീറ്റുകള്‍ പ്രചരിക്കുന്നത്.

യാഥാര്‍ഥ്യം: ഈ ബസിന്റെ ചിത്രങ്ങളിലെ ബസിൽ യഥാര്‍ഥത്തില്‍ അംബേദ്കറിന്റെയും ഭാര്യയുടെയും പടമില്ല. മാത്രമല്ല, ബസുകളുടെ ചിത്രം ഇംഗ്ലണ്ടിലെ സൊമര്‍സിലെ ബാതില്‍ നിന്ന് എടുത്തതാണ്. അഡ്രിയാന്‍ പിംഗ്സ്റ്റണ്‍ ആ ചിത്രമെടുത്തത്. രണ്ട് ചിത്രങ്ങള്‍ക്കും പൊതുവായ ചില സവിശേഷതകള്‍ ഇത് ഇംഗ്ലണ്ടിലെ ചിത്രമാണെന്ന് തെളിയിക്കുന്നുണ്ട്.

Latest