Connect with us

Science

കൊറോണവൈറസ് പകര്‍ച്ചയുടെ പ്രധാന മാര്‍ഗം എയ്‌റോസോളുകളാണെന്ന് ഗവേഷകസംഘം

Published

|

Last Updated

അറ്റ്‌ലാന്റ | കൊവിഡ്-19ന് കാരണമായ നോവല്‍ കൊറോണവൈറസ് (സാര്‍സ്- കൊവ്- 2) പടരുന്നത് പ്രധാനമായും എയ്‌റോസോളു(ഖരത്തിന്റെയോ ദ്രാവകത്തിന്റെയോ സൂക്ഷ്മകണികകള്‍ ഒരു വാതകത്തില്‍ തങ്ങി നില്‍ക്കല്‍)കളിലൂടെയാണെന്ന് അറ്റ്‌ലാന്റ ആസ്ഥാനമായ സെന്റേഴ്‌സ് ഫോര്‍ ഡീസസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി ഡി സി). എയ്‌റോസോളുകളിലൂടെയും തുപ്പലിലൂടെയുമാണ് കൊറോണവൈറസ് പ്രധാനമായും പടരുകയെന്ന് സി ഡി സിയുടെ പരിഷ്‌കരിച്ച മാര്‍ഗനിര്‍ദേശങ്ങളിൽ പറയുന്നു.

എയ്‌റോസോളുകളിലുള്ളതുപോലെ ഉമിനീരിലുടെയും ചെറു കണികകളിലൂടെയുമാണ് വൈറസ് പ്രധാനമായും പടരുന്നത്. വൈറസ് ബാധിച്ചയാള്‍ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ പാടുമ്പോഴോ സംസാരിക്കുമ്പോഴോ ശ്വസിക്കുമ്പോഴോ ഇങ്ങനെ പടരാം. ഇത്തരം നീര്‍ത്തുള്ളികള്‍ മൂക്ക്, വായ, വായുസഞ്ചാര വഴികള്‍, ശ്വാസകോശം എന്നിവയിലേക്കെത്തുകയും അണുബാധയുണ്ടാകുകയും ചെയ്യും.

ഉമിനീര്‍ത്തുള്ളികളും വായുജന്യ കണികകളും വായുവില്‍ തങ്ങിനില്‍ക്കുകയും മറ്റുള്ളവരുടെ ഉള്ളിലേക്ക് എത്താമെന്നും സി ഡി സി പറയുന്നു. ആറ് അടി ദൂരത്തിനപ്പുറവും ഇവ പോകാം. റസ്‌റ്റോറന്റ്, ഫിറ്റ്‌നസ്സ് കേന്ദ്രം തുടങ്ങിയയിടങ്ങളിലൊക്കെ ഇത് പ്രശ്‌നമാകുമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

Latest