Connect with us

Kerala

സ്വര്‍ണക്കടത്ത്: കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ക്ക് സോപാധിക ജാമ്യം

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ക്ക് സോപാധിക ജാമ്യം. കേസിലെ ഒമ്പതാം പ്രതി മുഹമ്മദ് അന്‍വര്‍, പതിമൂന്നാം പ്രതി ഷെമീം, പതിനാലാം പ്രതി ജിഫ്‌സല്‍ എന്നിവര്‍ക്കാണ് ഉപാധികളോടെ ഹൈക്കോടതി ജാമ്യം നല്‍കിയത്. 60 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്.

അതിനിടെ, കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിനെ ഈ മാസം 22 ന് ഹാജരാക്കാന്‍ എന്‍ ഐ എ കോടതി ഉത്തരവിട്ടു. എന്‍ ഐ എ നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് ഉത്തരവ്.

Latest