Connect with us

Kerala

പത്തനംതിട്ടയില്‍ രോഗബാധിതരുടെ എണ്ണം 5000ത്തിലേക്ക്

Published

|

Last Updated

പത്തനംതിട്ട| പത്തനംതിട്ടയില്‍ കൊവിഡ് 19 സ്ഥീരീകരിച്ചവരുടെ എണ്ണം 5000ത്തിലേക്ക് . ഇന്നലെവരെ 4952 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3264 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. രോഗമുക്തരായവരുടെ എണ്ണം 3968 ആണ്. പത്തനംതിട്ട ജില്ലക്കാരായ 949 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 925 പേര്‍ ജില്ലയിലും 24 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കൊവിഡ്19 ബാധിതരായ 104 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. ആകെ 1007 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്നലെ പുതിയതായി 131 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ആകെ 15088 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയുടെ ഇന്നലത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.1 ശതമാനമാണ്. ഇന്നലെ മാത്രം 146 പേര്‍ക്കാണ് കൊവിഡ് 19 സ്ഥീരീകരിച്ചു. 147 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 102 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ 28 പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചുള്ള രോഗ വ്യാപനത്തിന് ജില്ലയില്‍ ശമനമുള്ളതായാണ് ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പുറത്തു വിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മുമ്പ് രോഗബാധിതരായവരുടെ സമ്പര്‍ക്ക മൂലം കുടുംബാംഗങ്ങളിലേക്ക് രോഗം പടരുന്നതായും വ്യക്തമാവുന്നു. ജില്ലയില്‍ ഇന്നലെ ഒരു കൊവിഡ് മരണം കൂടി സ്ഥീരീകരിച്ചു. കഴിഞ്ഞ ഏഴിന് രോഗബാധിതനായ തിരുവല്ല സ്വദേശി (72) 14ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. രക്താതിസമ്മര്‍ദ്ദം, പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ചികിത്സയില്‍ ആയിരുന്നു.