Connect with us

National

അരുണാചലില്‍നിന്നും കാണാതായ അഞ്ച് യുവാക്കളേയും ചൈന ഇന്ത്യക്ക് കൈമാറി

Published

|

Last Updated

ന്യൂഡല്‍ഹി | അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി ഗ്രാമത്തില്‍നിന്നു കാണാതായ അഞ്ച് യുവാക്കളെ ചൈനീസ് സൈന്യം ഇന്ത്യക്കു കൈമാറി. വേട്ടക്കാരായ യുവാക്കളെ സെപ്റ്റംബര്‍ രണ്ടു മുതലാണു കാണാതായതെന്നു സൈന്യം അറിയിച്ചു. എന്നാല്‍ ഇവര്‍ ചുമട്ടുകാരാണെന്നാണു കുടുംബവും നാട്ടുകാരും പറയുന്നത്.

അപ്പര്‍ സുബാന്‍സിരിയില്‍ യഥാര്‍ഥ നിയന്ത്രണ രേഖയുടെ ഇന്ത്യന്‍ ഭാഗത്തുനിന്നു കാണാതായ അഞ്ചു വേട്ടക്കാരെ, ഇന്ത്യന്‍ സൈന്യത്തിന്റെ നിരന്തര ഇടപെടലിന്റെ ഫലമായി കണ്ടെത്തി. കാണാതായ ഇന്ത്യക്കാരെ അവരുടെ ഭാഗത്തു കണ്ടെത്തിയെന്നു ചൈനീസ് സേന സെപ്തംബര്‍ എട്ടിനു ഹോട്‌ലൈനിലൂടെ സ്ഥിരീകരിച്ചിരുന്നു. 12ന് ഇവരെ കൈമാറിയെന്നും തേസ്പുര്‍ ഡിഫന്‍സ് പിആര്‍ഒ ട്വിറ്ററില്‍ അറിയിച്ചു.യുവാക്കളെ ശനിയാഴ്ച ഏതു സമയത്തും കൈമാറിയേക്കാമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

---- facebook comment plugin here -----

Latest