Connect with us

Kerala

ജ്വല്ലറി തട്ടിപ്പ്: എം സി ഖമറുദ്ദീന്റെ വീട്ടിൽ പോലീസ് റെയ്‌ഡ്

Published

|

Last Updated

തൃക്കരിപ്പൂർ | മോഹന വാഗ്ദാനങ്ങൾ നൽകി ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ച ശേഷം വഞ്ചിച്ചുവെന്ന കേസിൽ മഞ്ചേശ്വരം എം എൽ എ. എം സി ഖമറുദ്ദീൻ, എം ഡി ടി കെ പൂക്കോയ തങ്ങൾ എന്നിവരുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. ചന്തേര ഇൻസ്‌പെക്ടർ പി നാരായണന്റെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് പോലീസ് സംഘം ഇവരുടെ വീട്ടിൽ പരിശോധനക്കെത്തിയത്.

റെയ്‌ഡിൽ എന്തൊക്കെ കണ്ടെത്തിയെന്ന കാര്യം പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചന്തേര പോലീസിൽ ഫയൽ ചെയ്ത 11 കേസും കാസർകോട് ടൗൺ സ്റ്റേഷനിലെ അഞ്ച് കേസുകളുമാണ് ഇതുവരെയായി റജിസ്ടർ ചെയ്തിട്ടുള്ളത്. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി.സതീഷ് ആലക്കാലിന്റെ നേതൃത്വത്തിലുള്ള പോലീസിനാണ് അന്വേഷണ ചുമതല. എണ്ണൂറോളം നിക്ഷേപകരിൽ നിന്ന് 136 കോടിയോളം രൂപ സമാഹരിച്ച ശേഷം വഞ്ചിച്ചുവെന്നാണ് കേസ്. നിക്ഷേപ തട്ടിപ്പ് വാർത്ത പുറത്തുവന്നതോടെ കൂടുതൽ പരാതിയുമായി പോലീസിനെ സമീപിക്കാൻ തയ്യാറെടുക്കുകയാണ്. ലാഭവിഹിതം ലഭിക്കുമെന്ന പ്രത്യാശയിൽ സത്രീകളടക്കം ഈ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

---- facebook comment plugin here -----

Latest