Connect with us

International

ആരോഗ്യനില തൃപ്തികരം; ജപ്പാന്‍ പ്രധാന മന്ത്രി പദവിയില്‍ ഷിന്‍സോ ആബേ തുടരുമെന്ന് വിശ്വസ്തന്‍

Published

|

Last Updated

ടോക്കിയോ | ജപ്പാനില്‍ പ്രധാന മന്ത്രി പദവിയില്‍ ഷിന്‍സോ ആബേ തുടരുമെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തരിലൊരാളായ അകിറ അമരി. 2021 സെപ്തംബര്‍ വരെയുള്ള ഭരണ കാലാവധി ആബെ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ഭരണകക്ഷിയുടെ തലവനായും ആബേ തുടരും. അസുഖബാധിതനായി ആശുപത്രിയില്‍ കഴിയുന്ന ആബേയുടെ നില ആശങ്കാജനകമാണെന്ന വാര്‍ത്തകള്‍ അമരി നിഷേധിച്ചു. ആരോഗ്യനില ആഗസ്റ്റ് മധ്യത്തില്‍ താന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ ഉള്ളതിനെക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ആബേ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം ഉറച്ചതായിരുന്നുവെന്നും മുഖം തെളിഞ്ഞിരുന്നുവെന്നും അമരി പറഞ്ഞു. ആബേ ഭരണ കാലാവധി പൂര്‍ത്തിയാക്കുമെന്നു തന്നെയാണ് വിശ്വാസം.

സെപ്തംബറില്‍ മന്ത്രിസഭയിലും പാര്‍ട്ടിയിലും ചില പുനസ്സംഘടനകള്‍ ആബേ നടത്തുമെന്നും അമരി പറഞ്ഞു. പൊതു തിരഞ്ഞെടുപ്പിന് വഴിയൊരുക്കി പാര്‍ലിമെന്റിന്റെ അധോസഭ പ്രധാന മന്ത്രി പിരിച്ചുവിടാനുള്ള സാധ്യതയും അദ്ദേഹം നിഷേധിച്ചു

---- facebook comment plugin here -----

Latest