Connect with us

Science

സൗര കൊടുങ്കാറ്റ് ഭൂമിയിലെ ഇലക്ട്രോണിക്‌സ് മുഴുവന്‍ നശിപ്പിക്കും; ആശങ്കയില്‍ ശാസ്ത്രജ്ഞര്‍

Published

|

Last Updated

പാരീസ് | ഭൂമിയുടെ ദിശയിലേക്ക് സൂര്യനില്‍ നിന്ന് അത്യുഗ്രരീതിയിലുള്ള കൊടുങ്കാറ്റില് ഭയപ്പെട്ട് ശാസ്ത്രജ്ഞര്‍. സൗര കൊടുങ്കാറ്റുണ്ടായാല്‍ ഭൂമിയിലെ മുഴുവന്‍ ഇലക്ട്രോണിക് സംവിധാനങ്ങളും നശിക്കും.

ഈ പശ്ചാത്തലത്തില്‍ ബഹിരാകാശ കാലാവസ്ഥ നിരീക്ഷിക്കാനുള്ള നമ്മുടെ ശേഷി മെച്ചപ്പെടുത്തണമെന്നും അങ്ങനെ കുറച്ചുമുമ്പെങ്കിലും മുന്നറിയിപ്പ് ലഭിക്കുമെന്നും സ്‌കോള്‍കോവോ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഇത്തരം സൗര കൊടുങ്കാറ്റുകള്‍ പ്രവചിക്കുന്നതിന് ഇവയെങ്ങനെയാണ് പ്രവര്‍ത്തിക്കുക എന്നത് സംബന്ധിച്ച് ശാസ്ത്രജ്ഞര്‍ക്ക് മനസ്സിലാകേണ്ടതുണ്ട്.

സൗര കൊടുങ്കാറ്റിന്റെ സാങ്കേതികത്വങ്ങളെ സംബന്ധിച്ച് മാത്രം അറിഞ്ഞാല്‍ പോര. മറിച്ച്, ഭൂമിയുടെ കാന്തിക വലയവുമായി ഇവയെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതും അറിയണം. ഇതിന് മുമ്പ് 1859ലാണ് സൗര കൊടുങ്കാറ്റ് ഭൂമിയിലെത്തിയത്. അന്ന് വടക്കന്‍ അമേരിക്കയിലെയും യൂറോപ്പിലെയും ടെലഗ്രാഫ് ശൃംഖലകള്‍ തകരാറിലായിരുന്നു.

നിലവിലെ സ്ഥിതിയില്‍ സൗര കൊടുങ്കാറ്റുണ്ടായാല്‍ ഇലക്ട്രോണിക് സംവിധാനങ്ങളും ഉപഗ്രഹങ്ങളും തകരാറിലാകുകയും ഇന്റര്‍നെറ്റ്, റേഡിയോ, മറ്റ് ആശയവിനിമയ ശൃംഖലകള്‍ തുടങ്ങിയവക്ക് പരുക്ക് പറ്റുകയും ചെയ്യും. ഇതിലൂടെ ട്രില്യന്‍ കണക്കിന് ഡോളറിന്റെ നഷ്ടമാണുണ്ടാകുക.

Latest