Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1,608 പേര്‍ക്ക്; 1,409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 1,608 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം- 362, തിരുവനന്തപുരം- 321, കോഴിക്കോട്- 151, ആലപ്പുഴ- 118, എറണാകുളം- 106, കൊല്ലം- 91, തൃശൂര്‍- 85, കാസര്‍കോട്- 81, പാലക്കാട്- 74, കണ്ണൂര്‍- 52, പത്തനംതിട്ട- 49, വയനാട്- 48, കോട്ടയം- 39, ഇടുക്കി- 31 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇന്ന് ഏഴു മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആഗസ്റ്റ് നാലിന് മരിച്ച തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ജൂഡി (69), ആഗസ്റ്റ് 13 ന് മരണപ്പെട്ട കൊല്ലം കുണ്ടറ സ്വദേശിനി ഫിലോമിന (70), ആഗസ്റ്റ് മൂന്നിന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശിനി സതി വാസുദേവന്‍ (64), ആഗസ്റ്റ് എട്ടിന് മരിച്ച കാസര്‍കോട് സ്വദേശിനി അസീസ് ഡിസൂസ (81), ആഗസ്റ്റ് 11ന് മരണപ്പെട്ട എറണാകുളം വട്ടപ്പറമ്പ് സ്വദേശി എം ഡി ദേവസ്സി (75), ആഗസ്റ്റ് 13ന് മരിച്ച തിരുവനന്തപുരം പൂന്തുറ സ്വദേശിനി ലക്ഷ്മിക്കുട്ടി (69), ആഗസ്റ്റ് ഏഴിന് മരണമടഞ്ഞ അയിര ചെങ്കവിള സ്വദേശി രവി (58) എന്നിവരുടെ പരിശോധനാഫലം കൊവിഡ് മൂലമാണെന്ന് എന്‍ ഐ വി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 146 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ ഐ വി ആലപ്പുഴയിലെ പരിശോധനക്കു ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം- 313, മലപ്പുറം- 307, കോഴിക്കോട്- 134, ആലപ്പുഴ- 106, എറണാകുളം- 99, കൊല്ലം- 86, തൃശൂര്‍- 77, കാസര്‍കോട്- 71, പാലക്കാട്- 49, കണ്ണൂര്‍- 47, വയനാട്- 40, കോട്ടയം- 33, പത്തനംതിട്ട- 31, ഇടുക്കി- 16 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുടെ എണ്ണം.
31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചു. മലപ്പുറം- 19, തിരുവനന്തപുരം- 6, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകരാാണ് രോഗബാധിതരായത്. എറണാകുളത്ത് നാല് ഐ എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 803 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം- 170, എറണാകുളം- 124, പാലക്കാട്- 92, ആലപ്പുഴ- 80, തൃശൂര്‍- 63, കോഴിക്കോട്- 56, കോട്ടയം- 45, കൊല്ലം- 42, ഇടുക്കി- 39, പത്തനംതിട്ട- 37, കണ്ണൂര്‍- 32, വയനാട്- 20, കാസര്‍കോട്- 3 എന്നിങ്ങനെയാണ് രോഗമുക്തരായത്. 14,891 പേരാണ് ഇനി ചികിത്സയിലുള്ളത്. 27,779 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,60,169 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,46,811 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,358 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1,859 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം പരിശോധനകളും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,108 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സി എല്‍ ഐ എ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 11,54,365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 9,246 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,47,640 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2,338 പേരുടെ ഫലം വരാനുണ്ട്.

ഇന്ന് 20 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവന്തപുരം ജില്ലയിലെ വെമ്പായം (കണ്ടെയിന്‍മെന്റ് സോണ്‍ വാര്‍ഡ് 15, 21), കരവാരം (സബ് വാര്‍ഡ് 6), തിരുപുറം (2, 3), മാണിക്കല്‍ (18, 19, 20), മടവൂര്‍ (15), പുല്ലമ്പാറ (3, 11, 12, 15), പാങ്ങോട് (10), തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി (4), കടങ്ങോട് (11), പാഞ്ഞാള്‍ (11), ഇടുക്കി ജില്ലയിലെ പീരുമേട് (9), വാത്തിക്കുടി (13), ഇടവെട്ടി (സബ് വാര്‍ഡ് 11), പാലക്കാട് ജില്ലയിലെ എരിമയൂര്‍ (14, 16), വടക്കാഞ്ചേരി (8), അയിലൂര്‍ (7), കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് (5, 7, 8, 1, 9 (സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ മൂത്തേടം (5, 7, 9, 10), കൊല്ലം ജില്ലയിലെ ഇളമ്പൂര്‍ (12), പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ (2, 5 , 12 (സബ് വാര്‍ഡ്) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ കൊണ്ടാഴി (വാര്‍ഡ് 1), മണലൂര്‍ (3), കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ (6), കീഴരിയൂര്‍ (10), വയനാട് ജില്ലയിലെ തിരുനെല്ലി (സബ് വാര്‍ഡ് 10), പുല്‍പ്പള്ളി (5), തിരുവനന്തപുരം ജില്ലയിലെ ഒറ്റശേഖരമംഗലം (1, 8), മുദാക്കല്‍ (20), എറണാകുളം ജില്ലയിലെ പുത്രിക (12), കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റി (5), ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ (4), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (17) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ 562 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Latest