Covid19
ആശ്വാസം; മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ആന്റിജന്‍ ഫലം നെഗറ്റീവ്
തിരുവനന്തപുരം | കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെയും ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവ്. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കലക്ടറുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. കരിപ്പൂര്‍ വിമാന ദുരന്തവുമായി ബന്ധപ്പെട്ടാണ് കലക്ടറുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സമ്പര്‍ക്കത്തില്‍ വന്നത്.
നിലവില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഏഴ് മന്ത്രിമാരും നിരീക്ഷണത്തിലുണ്ട്. ഇ പി ജയരാജന്, കെ കെ ശൈലജ. എ കെ ശശീന്ദ്രന്, എ സി മൊയ്തീന്, വി എസ് സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്, ഡോ കെ ടി ജലീല്‍ എന്നിവരാണ് നിരീക്ഷണത്തില്‍ കഴിയുന്ന മന്ത്രിമാര്‍. നേരത്തെ, മന്ത്രിമാരായ വി എസ് സുനില്‍കുമാറിന്റെയും എ സി മൊയ്തീന്റെറയും ഇ പി ജയരാജന്റെയും ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.