Connect with us

Business

വാട്ട്‌സാപ്പില്‍ ചെക്ക് ഇന്‍ സൗകര്യമൊരുക്കി സ്‌പൈസ്‌ജെറ്റ്

Published

|

Last Updated

ന്യൂഡല്‍ഹി | വിമാനയാത്രക്കാര്‍ക്ക് വാട്ട്‌സാപ്പില്‍ ചെക്ക് ഇന്‍ സൗകര്യമൊരുക്കി സ്‌പൈസ്‌ജെറ്റ്. ഓട്ടോമാറ്റിക് കസ്റ്റമര്‍ സര്‍വീസും വാട്ട്‌സാപ്പില്‍ സജ്ജീകരിച്ചിട്ടുണ്ട് കമ്പനി. മൊബൈല്‍ ആപ്പിനും വെബ്‌സൈറ്റിനും പുറമെയാണ് ഈ സൗകര്യങ്ങള്‍ വാട്ട്‌സാപ്പിലും ഒരുക്കിയത്.

വാട്ട്‌സാപ്പിലെ ചെക്ക് ഇന്നിന് 6000000006 എന്ന നമ്പറിലേക്കാണ് മെസ്സേജ് അയക്കേണ്ടത്. ഇതോടെ അധികം സാങ്കേതിക പരിജ്ഞാനമില്ലാത്തവര്‍ക്കും വാട്ട്‌സാപ്പിലൂടെ ചെക്ക് ഇന്‍ ചെയ്യാനാകും. നിലവില്‍ ഇന്ത്യയില്‍ വിമാന യാത്രക്കാര്‍ 60 മിനുട്ട് മുതല്‍ 48 മണിക്കൂര്‍ വരെ യാത്രക്ക് മുമ്പായി ഓണ്‍ലൈന്‍ ചെക്ക് ഇന്‍ നടത്തണം. കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മെയ് മാസമാണ് ഈ നിര്‍ദേശം കൊണ്ടുവന്നത്.

നിലവില്‍ ഇന്ത്യയില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. വിദേശരാജ്യങ്ങളിലേക്ക് നിലവില്‍ വന്ദേഭാരത് മിഷന്റെ കീഴിലുള്ള വിമാനങ്ങളും യു എ ഇ പോലുള്ള രാജ്യങ്ങളിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങളുമാണ് സര്‍വീസ് നടത്തുന്നത്.

Latest