Connect with us

Covid19

2,800 രൂപക്ക് ഒരു കുപ്പി റെംഡിസിവിർ;  ഏറ്റവും കുറഞ്ഞ വിലയെന്ന് സൈഡസ് കാഡില

Published

|

Last Updated

ന്യൂഡൽഹി| കൊവിഡിനെതിരെയുളള ആന്റിവൈറൽ മരുന്നായ റെംഡിസിവിർ കുറഞ്ഞ വിലക്ക് ഇന്ത്യൻ വിപണിയിൽ ഇറക്കി പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ സൈഡസ് കാഡില്ല . അമേരിക്കൻ മരുന്ന് നിർമാണ കമ്പനിയായ ഗിലേഡ് സയൻസ് ഉത്പാദിപ്പിച്ച റെംഡിസിവിറിന്റെ നൂറ് മില്ലിഗ്രാമിന്റെ ഒരു ചെറിയ കുപ്പി മരുന്നിന് 2,800 രൂപയാണ് ഈടാക്കുക എന്ന് കമ്പനി വ്യക്തമാക്കി.

കൊവിഡ് 19 രോഗികളെ ചികിത്സിക്കുന്ന സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് റെംഡാക്ക് എന്ന ബ്രാൻഡ് നാമത്തിലാണ് ഇന്ത്യയിൽ മരുന്ന് വിൽപ്പനക്ക് എത്തിക്കുന്നത്. വൈറസ് വ്യാപനം രൂക്ഷമായ ഇന്ത്യയിൽ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമായെന്ന് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മരുന്ന് വിപണിയിൽ എത്തിക്കാൻ സൈഡ് കാഡില്ല തീരുമാനിച്ചത്.

രോഗലക്ഷണങ്ങൾ തീവ്രമായി പ്രകടിപ്പിക്കുന്നവർക്കാണ് ഈ മരുന്ന് നൽകുക. കമ്പനിയുടെ വിപുലമായ വിതരണ ശൃംഖല വഴി ഇന്ത്യയിൽ ഒന്നാകെ മരുന്ന് എത്തിക്കാനാണ് കമ്പനി തീരുമാനിച്ചത്.

ജൂണിലാണ് റെംഡിസിവിർ ഉത്പാദിപ്പിക്കാനും വിൽപ്പന നടത്താനും ഗിലേഡുമായി കാഡില്ല ധാരണയിൽ എത്തിയത്. കമ്പനിയുടെ ഗുജറാത്തിലെ പ്ലാന്റിൽ നിന്നാണ് മരുന്ന് വിൽപ്പനക്ക് എത്തുക. സൈഡ് കാഡില്ലയുടെ കൊവിഡ് വാക്‌സിൻ പരീക്ഷണം രണ്ടാഘട്ടത്തിലാണ്.

ഹെറ്ററോ ലാബ്‌സ്, സിപ്ല, മൈലാൻ, എൻ വി, ജൂബിലന്റ് ലൈഫ് സയൻസസ് എന്നീ സ്വകാര്യ കമ്പനികൾക്ക് ശേഷം ആന്റി വൈറലിന്റെ ഒരു പകർപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന അഞ്ചാമത്തെ കമ്പനിയാണ് സൈഡസ്.

Latest