Connect with us

International

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന് വെല്ലുവിളി; അത്‌ലറ്റിക്കോ മാഡ്രിഡ് കൊവിഡ് ഭീഷണിയില്‍

Published

|

Last Updated

ലിസ്ബണ്‍|  ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാന്‍ ലിസ്ബണിലേക്ക് പോകാനിരിക്കെ ടീമിലെ അത്ലറ്റിക്കോ മാഡ്രിഡിന് തിരിച്ചടി. രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണെന്നും ക്ലബ്ബ് പുറത്ത് വിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. രോഗബാധിതര്‍ കളിക്കാരാണോ സ്റ്റാഫംഗങ്ങളാണോ എന്ന് ക്ലബ്ബ് വ്യക്തമാക്കിയിട്ടില്ല.
ആഗസറ്റ് 13ന് പി എസ് ജി-അറ്റ്‌ലാന്റ മത്സരത്തോടെയാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ആരംഭിക്കുക. ജര്‍മ്മന്‍ ക്ലബ്ബായ ആര്‍ബി ലെപ്‌സിഗാണ് ക്വാര്‍ട്ടറില്‍ അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളികള്‍.

 

 

Latest