Connect with us

Kerala

ശ്രേയാംസിനെ രാജ്യസഭയിലേക്ക് അയക്കാന്‍ എല്‍ ഡി എഫ് തീരുമാനം

Published

|

Last Updated

തിരുവനന്തപുരം |  ലോക് താന്ത്രിക് ജനതാദള്‍ നേതാവ് (എല്‍ ജെ ഡി) എം വി ശ്രേയാംസ്‌കുമാറിനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ എല്‍ ഡി എഫ് തീരുമാനം. ശ്രേയാംസ് സ്ഥാനാര്‍ഥിയാകുമെന്ന് നേരത്തെ പാര്‍ട്ടി സൂചന നല്‍കിയിരുന്നെങ്കിലും ഇന്ന ചേര്‍ന്ന എല്‍ ഡി എഫ് ഇത് സംബന്ധിച്ച തീരുമാനം എടുക്കുകയായിരുന്നു. എല്‍ ജെ ഡി നേതാവും എം വി ശ്രേയാംസ്‌കുമാറിന്റെ പിതാവുമായ എം പി വീരേന്ദ്രകുമാര്‍ അന്തരിച്ച ഒഴിവിലേക്കാണ് മത്സരം. തദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നിലുള്ളതിനാല്‍ രണ്ടു വര്‍ഷം തികച്ചില്ലാത്ത രാജ്യസഭാ സീറ്റിലേയ്ക്കു മറിച്ചൊരു തീരുമാനം എടുക്കേണ്ടതില്ലെന്ന സി പി എം തീരുമാനം എല്‍ ഡി എഫ് അംഗീകരിക്കുകയായിരുന്നു. ഈ മാസം 24-നാണു രാജ്യസഭാ തിരഞ്ഞെടുപ്പ്.

 

Latest