Kerala
വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയം; ചാലിപ്പുഴ നിറഞ്ഞൊഴുകുന്നു
കോടഞ്ചേരി | ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയം. ചാലിപ്പുഴ നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി ചെമ്പുകടവ് വെണ്ടേക്കുംപൊയില്‍ പട്ടികവര്‍ഗ കോളനിയിലെ 29 കുടുംബത്തെ ഇന്നലെ രാത്രി മാറ്റിപാര്‍പ്പിച്ചു. ചെമ്പുകടവ് ഗവണ്മെന്റ് യു പി സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചത്.
കുട്ടികളടക്കം 80 പേര് ക്യാമ്പിലുണ്ട്. കോളനിയില്‍ 31 വീടുകളാണുള്ളത്. രണ്ട് കുടുംബങ്ങള്‍ ക്യാമ്പിലേക്ക് മാറാന്‍ വിസമ്മതിച്ചു. ഇവരെ ഉടന്‍ തന്നെ ക്യാമ്പിലെത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഉള്‍വനത്തില്‍ നിന്നും ജലം കുത്തിഒലിച്ച് വന്നതിനെ തുടര്‍ന്ന് ചെമ്പുകടവ്, പറപ്പറ്റ പാലങ്ങള്‍ക്ക് മുങ്ങിയരിക്കുകയാണ്. പാലം മുങ്ങിയതിനാല്‍ ചെമ്പ്കടവ് അങ്ങാടിയില്‍ നിന്നും തുഷാരഗിരി ഭാഗത്തേക്കുള്ള ഗാതാഗതം മുടങ്ങി.
---- facebook comment plugin here -----