Connect with us

Kerala

മൂന്ന് അതിഥി തൊഴിലാളികള്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

Published

|

Last Updated

പാലക്കാട് | വാളയാര്‍ കഞ്ചിക്കോട്ട് മൂന്നു അതിഥി തൊഴിലാളികള്‍ തീവണ്ടിയിടിച്ച് മരിച്ച നിലയില്‍. സംഭവം കൊലപതാകമാണെന്ന് ആരോപിച്ച് സുഹൃത്തുക്കളായ തൊഴിലാളികള്‍ പ്രതിഷേധിച്ചു. ഝാര്‍ഖണ്ഡ് പലാമു ജില്ലയിലെ പി എസ് പാണ്ഡു സ്വദേശികളായ കനായി വിശ്വകര്‍മ (21), അരവിന്ദ് കുമാര്‍ (23), ഹരിയോം കുനാല്‍ (29) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി കഞ്ചിക്കോട് ഐ ഐ ടിക്കു സമീപമുള്ള റെയില്‍വേ ട്രാക്കിലാണ് ഇവര്‍ക്ക് അപകടം സംഭവിച്ചത്. ഒരാള്‍ സംഭവ സ്ഥലത്ത് മരിച്ച നിലയിലും മറ്റ് രണ്ട് പേര്‍ ഗുരതര പരുക്കേറ്റ നിലയിലുമായിരുന്നു. ഇവര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
എന്നാല്‍ കൊലപാതകമാണെന്ന് ആരോപിച്ച് അക്രമാസക്തരായ സുഹൃത്തുക്കള്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകാനെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളെ ആക്രമിച്ചു. ആക്രമണത്തില്‍ ആറു സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. അഗ്‌നിരക്ഷാ സേനയുടെ ആംബുലന്‍സും തൊഴിലാളികള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു.

Latest