Connect with us

Covid19

റഷ്യ കൊവിഡ് വാക്‌സിന്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി ബ്രിട്ടന്റെ ആരോപണം

Published

|

Last Updated

ലണ്ടന്‍ | കൊവിഡ് വാക്‌സിന്‍ ചോര്‍ത്തുന്നതായി റഷ്യക്കെതിരെ ആരോപണവുമായി ബ്രിട്ടന്‍. തങ്ങള്‍ വികസിപ്പിച്ച വാക്‌സിന്‍ മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ചെന്ന് റഷ്യ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടന്റെ വിമര്‍ശനം. റഷ്യയുടെ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കേണ്ടതിന്റെ ഒന്നാംഘട്ടം മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. എന്നാല്‍ ബ്രിട്ടനിലെ ഓക്‌സ്ഫര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്‍ മനുഷ്യരില്‍ രണ്ടാംഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്.

അമേരിക്കയിലും വാക്‌സിന്‍ രണ്ടാംഘട്ട പരീക്ഷണത്തിലാണ്. ഈ സാഹചര്യത്തിലാണ് റഷ്യ വാക്‌സിന്‍ സാങ്കേതിക വിദ്യങ്ങള്‍ തങ്ങളില്‍ നിന്ന് ചോര്‍ത്തുന്നതായി ബ്രിട്ടന്‍ ആരോപിക്കുന്നത്.
റഷ്യയുടെ അംഗീകൃത ഇന്റലിജന്‍സ് ഏജന്‍സിയുടെ നേതൃത്വത്തില്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുന്നുവെന്നാണ് ആരോപണം. യു എസ്, കാനഡ എന്നീ രാജ്യങ്ങളിലെ ഗവേഷണ വിവരങ്ങള്‍ കൂടി ചോര്‍ത്താനാണ് റഷ്യയുടെ നീക്കമെന്നും ബ്രിട്ടന്‍ ആരോപിക്കുന്നു. ഇത് അംഗീകരിക്കാനാകില്ല. യു കെയും മറ്റ് സഖ്യ രാജ്യങ്ങളും കഠിനാദ്ധ്വാനം ചെയ്താണ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. അതേസമയം റഷ്യയുടേത് സ്വാര്‍ഥമായ നടപടിയാണ്. ഇതിനെ ശക്തമായി എതിര്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അറിയിച്ചു.

 

 

Latest