Connect with us

National

പാക്കിസ്ഥാനില്‍ നിന്ന് ആയുധങ്ങളും മയക്കുമരുന്നും കടത്തിയ നാല് പേര്‍ പഞ്ചാബില്‍ അറസ്റ്റില്‍

Published

|

Last Updated

ചണ്ഡീഗഢ് |  പാക്കിസ്ഥാനില്‍ നിന്ന് ആയുധങ്ങളും മയക്ക് മരുന്നുകളും കടത്തുന്ന വലിയ കള്ളക്കടത്ത് സംഘത്തെ പഞ്ചാബ് പോലീസ് പിടികൂടിയത്. ഒരു ബി എസ് എഫ് ജവാന്‍ മുഖ്യപ്രതിയായ നാലംഗ സംഘമാണ് അറസ്റ്റിലായത്. ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ നിയമിക്കപ്പെട്ട ബി എസ് എഫ് കോണ്‍സ്റ്റബിള്‍ സുമിത് കുമാറാണ് അറസ്റ്റിലായവരില്‍ പ്രമുഖനെന്ന് പോലീസ് അറിയിച്ചു.

തുര്‍ക്കിയില്‍ നിര്‍മിച്ച 9 എം എം വരുന്ന സിഗാന പിസ്റ്റള്‍ ഉള്‍പ്പെടെ വിദേശ നിര്‍മിത ആയുധങ്ങള്‍, പാകിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി ചിഹ്നം പതിച്ച 80 കാട്രിഡ്ജുകള്‍, സ്ഫോടക വസ്തുക്കള്‍ നിറക്കുന്ന ഉപകരണങ്ങള്‍, 12 ബോര്‍ ഗണിന്റെ രണ്ട് കാട്രിഡ്ഡജുകള്‍ 32.30 ലക്ഷം രൂപയുടെ മയക്ക് മരുന്ന് ശേഖരം എന്നിവയാണ് സുമിത് കുമാറില്‍ നിന്ന് കണ്ടെത്തിയത്. സുമിത് ഗുര്‍ദാസ്പുരിലാണ് താമസിക്കുന്നതെന്ന് പഞ്ചാബ് ഡി ജി പി ദിന്‍കര്‍ ഗുപ്ത പറഞ്ഞു.

ദിര്‍പൂര്‍ ഗ്രാമത്തില്‍ വെച്ച് അമന്‍പ്രീത് സിങ് എന്ന വ്യക്തിയെയാണ് ആദ്യം പോലീസ് ആദ്യം അറസ്റ്റ് ചെയ്യുന്നത്. ജലന്ധറിലെ റൂറല്‍ പോലീസാണ് ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് ജൂലൈ 11ന്് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.

അമന്‍പ്രീതും സഹോദരനും അതിര്‍ത്തിയില്‍ കള്ളക്കടത്തും ആയുധങ്ങളും അതിര്‍ത്തിയിലൂടെ കടത്തുന്ന പാകിസ്ഥാന്‍ കാരനായ ഷാ മൂസയുമായി ബന്ധമുണ്ടെന്ന് പോലീസിന് മൊഴിനല്‍കിയതിനെ തുടര്‍ന്നാണ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഷാ മൂസയുമായി അമന്‍പ്രീത് ബന്ധപ്പെട്ടത് സുമിത് വഴിയാണെന്ന് ഡിജി പി ദിന്‍കര്‍ പറയുന്നു. ഗുര്‍ദാസ്പൂര്‍ ജയിലില്‍ വെച്ച് ആയുധക്കടത്തുമായി ബന്ധപ്പെട്ട ഗുഢാലോചന നടത്തിയതെന്നും അതില്‍ തന്റെ പങ്ക് സുമിത് വെളിപ്പെടുത്തിയെന്നും ഡി ജി പി വ്യക്തമാക്കി. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകുമെന്നും അന്വേഷണം വ്യാപിക്കുകയാണെന്നും ഡി ജി പി അറിയിച്ചു.

Latest