Connect with us

Kerala

കേരളത്തിലെ മുന്‍കാല സ്വര്‍ണക്കടത്ത് കേസുകളും എന്‍ ഐ എ അന്വേഷണ പരിധിയില്‍

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുതിയ തലത്തിലേക്ക് നീങ്ങുന്നു. എന്‍ ഐ എ അന്വേഷണവും കസ്റ്റംസ് അന്വേഷണവും ഒരുമിച്ച് മുന്നോട്ടുപോകും. എന്‍ ഐ എ അന്വേഷണത്തിന്റെ എഫ് ഐ ആര് ഇന്ന് ഇടുമെന്നാണ് അറിയുന്നത്. 2018-19 കാലഘട്ടത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നടന്ന പരിപാടികളിലേക്കാണ് കസ്റ്റംസ്് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇത്തരം പരിപാടികളില്‍ കേസിലെ ആരോപണ വിധേയനായ സ്വപ്‌ന സുരേഷിന്റെ.ും സരിത്തിന്റേയും സാന്നിധ്യമാണ് അന്വേഷിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ നടന്ന ഈ പരിപാടികളില്‍ നിരവധി വിദേശ പ്രതിനിധികള്‍ പങ്കെടുത്തിട്ടുണ്ട്. വിമാനത്താവളത്തിലെ ഗ്രീന്‍ചാനല്‍ വഴി എത്തിയ ഇത്തരം വിദേശ പ്രതിനിധികളെ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചോ എന്നാണ് പരിശോധിക്കുക.

അതിനിടെ കേസിന്റെ അന്വേഷണം ഏറ്റെടുത്ത എന്‍ ഐ എ കേരളത്തില്‍ ഇതിന് മുമ്പുണ്ടായ സ്വര്‍ണക്കടത്ത് കേസുകളും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. എന്‍ ഐ എ അന്വേഷണ വിവരം കേന്ദ്രം യു എ ഇയെ അറിയിച്ചിട്ടുണ്ട്. കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്തിന്റെ സമഗ്ര അന്വേഷണം ആകും എന്‍ ഐ ഐ നടത്തുക. കള്ളക്കടത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ എന്നും എന്‍ ഐ എ അന്വേഷിക്കും. അന്വേഷണത്തിന്റെ എഫ് ഐ ആര്‍ ഇന്ന് തന്നെ തയ്യാറാക്കുമെന്നാണ് റിപ്പോര്‍ട്ട്.

വിദേശത്ത് അന്വേഷണത്തിനും 2019ലെ എന്‍ ഐ എ നിയമഭേദഗതി അനുവദിക്കുന്നുണ്ട്. ഗൂഢാലോചനയില്‍ പങ്കുണ്ടെന്നോ പ്രതികള്‍ക്ക് സഹായം ചെയ്‌തെന്നോ സംശയിക്കുന്ന എല്ലാവരെയും ചോദ്യം ചെയ്യാനും എന്‍ ഐ എക്കാവും. പ്രധാനമന്ത്രിയുടെ നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ് അമിത് ഷാ എന്‍ ഐ എ അന്വേഷണം തീരുമാനിച്ചത്. നിലവിലെ കേസിലെ അന്വേഷണം കസ്റ്റംസ് സമാന്തരമായി പൂര്‍ത്തിയാക്കും. ആസൂത്രിതമായി നടന്ന കള്ളക്കടത്ത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും കത്തയച്ചിരുന്നു. എന്‍ ഐ എ ഏറ്റെടുക്കുന്നതോടെ സ്വര്‍ണ്ണക്കള്ളക്കടത്ത് പുതിയ വഴിത്തിരിവിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ സ്വ്പന സുരേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. 108 നമ്പര്‍ കേസായാകും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക.കേസില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് ഇന്നലെ ചാനലുകള്‍ക്ക് അയച്ച ഓഡിയോ സന്ദേശത്തില്‍ സ്വപ്‌ന പറഞ്ഞിരുന്നു. ഇത് ഹൈക്കോടതിയിലും അറിയിച്ചേക്കും.