National
തൂത്തുക്കുടി കസ്റ്റഡി മരണം: അഞ്ച് പോലീസുകാര്‍ കൂടി അറസ്റ്റില്‍
തൂത്തുക്കുടി | തമിഴ്നാട് തൂത്തുക്കുടി സാത്താന്‍കുളത്ത് പിതാവും മകനും പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അഞ്ച് പോലീസുകാര്‍ കൂടി അറസ്റ്റിലായി. സബ് ഇന്‍സ്പെക്ടര്‍ പല്ദുരൈ, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ വയില്‍ മുത്തു, സമാദുരൈ, ചെല്ലാഡൗരൈ, തോമസ് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം കേസ് ക്രൈം ബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ അഞ്ച് പോലീസുകാരെ അറസ്റ്റ് ചെയ്തിരുന്നു.
---- facebook comment plugin here -----