Kerala
ആലപ്പുഴയിൽ യുവാവും യുവതിയും വീടിനുള്ളിൽ മരിച്ച നിലയിൽ
ആലപ്പുഴ| ചെന്നിത്തലയിൽ യുവാവിനെയും യുവതിയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കുരമ്പാല സ്വദേശിയായ ജിതിൻ (30), മാവേലിക്കര വെട്ടിയാർ സ്വദേശിനിയായ ദേവിക (20) എന്നിവരാണ് മരിച്ചത്.
ജിതിൻ തൂങ്ങിയ നിലയിലും ദേവികയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടത്. ദേവികയുടേത് കൊലപാതകമാണെന്നാണ് സൂചന. കഴിഞ്ഞ മൂന്ന് മാസമായി ചെന്നിത്തലയിൽ വാടകക്ക് താമസിക്കുന്ന ഇവർ വിവാഹിതരല്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----