Connect with us

National

കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയുടെ കൂട്ടാളിയെ ഏറ്റ്മുട്ടലിനൊടുവില്‍ പോലീസ് പിടികൂടി

Published

|

Last Updated

കാന്‍പുര്‍ | കൊടും ക്രിമിനല്‍ വികാസ് ദുബെയുടെ സംഘത്തില്‍പ്പെട്ട ദയാശങ്കര്‍ അഗ്‌നിഹോത്രിയെ ഏറ്റ്മുട്ടലിനൊടുവില്‍ പോലീസ് പിടികൂടി. ഞായറാഴ്ച പുലര്‍ച്ചെ 4.30ഓടെ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ദയാശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ കല്യാണ്‍പുര്‍ മേഖലയിലുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം അവിടെ എത്തിയിരുന്നു. എന്നാല്‍ പോലീസിന് നേരേ വെടിയുതിര്‍ത്ത് ദയാശങ്കര്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് കാലിന് വെടിവെച്ച് പോലീസ് സംഘം ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. . ഇയാളില്‍നിന്ന് നാടന്‍ തോക്കും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു.

വ്യാഴാഴ്ച രാത്രി എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദയാശങ്കര്‍ അഗ്‌നിഹോത്രിയും പ്രതിയാണ്. അതേ സമയം കൊടുംകുറ്റവാളി വികാസ് ദുബെയെ പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

---- facebook comment plugin here -----

Latest