National
ഗല്‍വാനില്‍ പരുക്കേറ്റ സൈനികരെ കാണുമെന്ന് പ്രധാനമന്ത്രി
ശ്രീനഗര്‍| ജൂണ്‍ 15ന് നടന്ന ആക്രമണത്തില്‍ പരുക്കേറ്റ സൈനികരെ സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ചൈന സംഘര്‍ഷം രൂക്ഷമായിരിക്കെ ലഡാക്ക് സന്ദര്‍ശിക്കാനെത്തിയ വേളയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ലേയിക്കടുത്തുള്ള നിമു നിയര്‍ ആശുപത്രിയലാണ് സൈനികരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 15ലെ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെടുകയും നിരവധി സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
നിമുവിലെ സൈനികരുമായി ആശയവിനിമയം നടത്തുന്ന ചിത്രം അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. 11000 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന നിമു ഏറ്റവും കാഠിന്യം നിറഞ്ഞ മേഖലയാണ്. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്തിനൊപ്പമാണ് മോദി ലഡാക്ക് സന്ദര്‍ശനത്തിനെത്തിയത്.
---- facebook comment plugin here -----