Connect with us

Kerala

കേരള കോണ്‍ഗ്രസ് യു ഡി എഫിന്റെ അവിഭാജ്യ ഘടകം, ജോസ് വിഭാഗത്തെ പുറത്താക്കിയിട്ടില്ല: രമേശ് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | കേരള കോണ്‍ഗ്രസ് യു ഡി എഫിന്റെ അവിഭാജ്യ ഘടകമാണെന്നും ആരെയും പുറത്താക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭിന്നത അവസാനിപ്പിച്ച് യോജിപ്പോടെ കൊണ്ടുപോകാനാണ് ശ്രമിച്ചത്. കഴിഞ്ഞ നാല് മാസമായി അനുനയ ചര്‍ച്ചകള്‍ നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നത് യു ഡി എഫ് തീരുമാനമാണ്. ഈ തീരുമാനം അംഗീകരിച്ചാല്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കാം. ജോസ് വിഭാഗത്തെ യു ഡി എഫ് യോഗത്തില്‍ പങ്കെടുപ്പിക്കേണ്ടതില്ല എന്ന തീരുമാനമാണ് നിലവില്‍ ഉണ്ടായത്. അത് പുറത്താക്കിയതായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

നാല് മാസമായി ചര്‍ച്ചകള്‍ നടത്തിയിട്ടും യു ഡി എഫ് തീരുമാനം അംഗീകരിക്കാന്‍ ജോസ് വിഭാഗം സന്നദ്ധമായില്ല.
യു ഡി എഫ് തീരുമാനം അംഗീകരിക്കേണ്ടത് ഘടകകക്ഷികളുടെ ഉത്തരവാദിത്വമാണ്. മുന്നണിയില്‍ അച്ചടക്കമുണ്ടാകണമെന്നും ചെന്നിത്തല പറഞ്ഞു.

---- facebook comment plugin here -----

Latest