Connect with us

Gulf

വന്ദേ ഭാരത് വിമാന ടിക്കറ്റ് ഓൺലൈനിലും ഏജൻസികൾ വഴിയും

Published

|

Last Updated

അബുദാബി | വന്ദേഭാരത് മിഷൻ നാലാം ഘട്ടത്തിലെ വിമാനത്തിൽ യാത്രചെയ്യാൻ ആഗ്രഹിക്കുന്നവർ ടിക്കറ്റിനായി സ്ഥാനപതി കാര്യാലയത്തിലേയും കോൺസുലേറ്റിലേയും ഫോൺ വിളിക്ക് കാത്തിരിക്കേണ്ടതില്ല.

വന്ദേ ഭാരത് വിമാനത്തിലേക്കുള്ള ടിക്കറ്റ് അംഗീകൃത ഏജൻസി കൂടാതെ ഓൺലൈൻ വഴിയും ട്രാവൽ ഏജൻസി വഴിയും ലഭ്യമാകും. ജൂലൈ മൂന്ന് മുതൽ 14 വരെയുള്ള വിമാനത്തിലെ ടിക്കറ്റുകളാണ് ഇത്തരത്തിൽ ലഭ്യമാകുക. ഇന്നലെ വൈകിട്ട് ഏഴ് മുതൽ എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റ് യാത്രക്കാർക്കായി ഇത്തരം സൗകര്യം ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ഒരുമാസമായി എയർ ഇന്ത്യ എക്‌സ്പ്രസ് ഓഫീസിൽ നിന്നും നേരിട്ട് നൽകിയിരുന്ന ടിക്കറ്റാണ് ഇന്നലെ രാത്രി മുതൽ പഴയ രീതിയിലായത്.
അബുദാബി, അൽ ഐൻ, ദുബൈ, ഷാർജ, ഫുജൈറ, അജ്മാൻ, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് ഓഫീസുകൾ കൂടാതെ, ട്രാവൽ ഏജൻസികൾ വഴിയുംഓൺലൈൻ വഴിയും ടിക്കറ്റ് ലഭിക്കും.

Latest