Connect with us

National

ചൈനയെയും പാകിസ്ഥാനെയും സന്തോഷിപ്പിക്കുന്നതാണ് രാഹുലിന്റെ സറണ്ടര്‍ മോദി പ്രസ്താവനയെന്ന് അമിത് ഷാ

Published

|

Last Updated

ന്യൂഡല്‍ഹി| ട്വിറ്ററില്‍ വൈറലായ രാഹുല്‍ ഗാന്ധിയുടെ സറണ്ടര്‍ മോദി പ്രസ്താവനക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുലിന്റെ സറണ്ടര്‍ മോദി പ്രസ്താവന പാകിസ്ഥാനെയും ചൈനയും സന്തോഷിപ്പിക്കുന്നതാണെന്ന് പറഞ്ഞ ഷാ ആഴമില്ലാത്ത ചിന്തയുടെ രാഷട്രീയം രാഹുല്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ഇന്ത്യാവിരുദ്ധ പ്രസ്താവനകള്‍ കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്ക് കഴിവുണ്ട് . എന്നാല്‍ ഇത്തരം സമയങ്ങളില്‍ ഇത്രയും വലിയ രാഷട്രീയ പ്രസ്ഥാനത്തിന്റെ മുന്‍ അധ്യക്ഷന്‍ ഇത്തരം വില കുറഞ്ഞ രാഷട്രീയ പ്രസ്താവന നടത്തുന്നതില്‍ വേദനയുണ്ടെന്നും ഷാ പ്രതികരിച്ചു.

ചൈനയും പാകിസ്ഥാനും ആഗ്രഹിക്കുന്ന തരത്തിലാണ് രാഹുലും കോണ്‍ഗ്രസും പെരുമാറുന്നത്. ലഡാക്ക് വിഷയത്തല്‍ പാര്‍ലിമെന്റില്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും ഷാ കൂട്ടിചേര്‍ത്തു. ആരും ചര്‍ച്ചയില്‍ നിന്ന് ഒഴിഞ്ഞുമാറില്ല. 62 മുതല്‍ ഇപ്പോള്‍ വരെയുള്ള കാര്യങ്ങള്‍ പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest