Connect with us

International

വെസ്റ്റ് ബാങ്കും ജോര്‍ദാന്‍ താഴ്വാരയും രാജ്യത്തോട് കൂട്ടിച്ചേര്‍ക്കല്‍; ഇസ്‌റാഈലിന് മുന്നറിയിപ്പുമായി യു എന്‍

Published

|

Last Updated

ഇസ്‌റാഈല്‍ പദ്ധതിക്കെതിരെ ഗാസയില്‍ നടന്ന പ്രതിഷേധം

ജനീവ | അമേരിക്കന്‍ പിന്തുണയോടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കും ജോര്‍ദാന്‍ താഴ്വാരയും രാജ്യത്തോട് കൂട്ടിച്ചേര്‍ക്കാനുള്ള പദ്ധതി ഇസ്‌റാഈല്‍ ഒഴിവാക്കണമെന്ന് യു എന്‍. ഇത് നിര്‍ണായക നിമിഷമാണെന്നും അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതര ലംഘനമാണ് കൂട്ടിച്ചേര്‍ക്കലെന്നും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. യു എന്‍ രക്ഷാ സമിതിയുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതി നടപ്പാക്കിയാല്‍ ദ്വിരാഷ്ട്ര പരിഹാരമെന്ന പദ്ധതിയെ അട്ടിമറിക്കലാകും. ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കും. കൂട്ടിച്ചേര്‍ക്കല്‍ പദ്ധതി ഒഴിവാക്കണമെന്ന് ഇസ്‌റാഈല്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുകയാണെന്നും ഗുട്ടറസ് ചൂണ്ടിക്കാട്ടി. ഗുട്ടറസിന്റെ നിലപാട് തന്നെയാണ് രക്ഷാസമിതിയെ അഭിസംബോധന ചെയ്ത മറ്റ് നേതാക്കളും വിദേശ മന്ത്രിമാരും പങ്കുവെച്ചത്. മേഖലയില്‍ വലിയ ഏറ്റുമുട്ടലുകള്‍ക്കാണ് ഇസ്‌റാഈലിന്റെ ഏകപക്ഷീയ നടപടി വഴിവെക്കുകയെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

വെസ്റ്റ് ബാങ്ക് രാജ്യത്തോട് കൂട്ടിച്ചേര്‍ക്കുന്നത് സംബന്ധിച്ച് ജൂലൈ ഒന്നിന് ചര്‍ച്ചകള്‍ നടത്താനാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പദ്ധതിയിട്ടത്. 1976ലെ യുദ്ധത്തില്‍ ഇസ്‌റാഈല്‍ ഫലസ്തീനില്‍ നിന്ന് പിടിച്ചെടുത്ത പ്രദേശമാണ് വെസ്റ്റ് ബാങ്ക്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച “സമാധാന” പദ്ധതി പ്രകാരമാണ് ഇസ്‌റാഈലിന്റെ കൂട്ടിച്ചേര്‍ക്കല്‍ നീക്കം.

---- facebook comment plugin here -----

Latest