Connect with us

Covid19

ഒരു വിമാനത്തിന്റേയും യാത്ര മുടക്കിയിട്ടില്ല; പ്രവാസികളെ പ്രകോപിപ്പിച്ച് സര്‍ക്കാറിനെതിരെ രോഷമുണ്ടാക്കാന്‍ ശ്രമം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം  |വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സ്‌ക്രീനിങ് വേണമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തപ്പോള്‍ ചിലര്‍ തെറ്റിദ്ധാരണ പരത്തി. പ്രവാസികളെ പ്രകോപിപ്പിച്ച് സര്‍ക്കാരിനെതിരെ രോഷമുണ്ടാക്കാന്‍ ശ്രമിച്ചു. താത്പര്യമുള്ള പ്രവാസികളെയെല്ലാം കേരളത്തിലേക്ക് എത്തിക്കും, അതിന് വേണ്ട സൗകര്യമൊരുക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞതാണ്. അതില്‍ നിന്ന് പുറകോട്ട് പോയിട്ടില്ല. ഈ നിമിഷം വരെ കേരളം ഒരു വിമാനത്തിന്റെ യാത്രയും മുടക്കിയിട്ടില്ല. 72 വിമാനങ്ങള്‍ക്ക് ഇന്ന് മാത്രം കേരളത്തിലേക്ക് വരാന്‍ അനുമതി നല്‍കി. 14058 പേര്‍ ഇന്ന് ഈ വിമാനങ്ങളില്‍ നാട്ടിലെത്തും. ഒന്നൊഴികെ ബാക്കി 71 ഉം ഗള്‍ഫില്‍ നിന്ന് വരുന്നവയാണ്.

നമ്മുടെയാളുകള്‍ നാട്ടിലേക്ക് എത്തണമെന്ന നിലപാടിന്റെ ഭാഗമായാണ് ഇത്രയും വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയത്. 543 വിമാനങ്ങളും മൂന്ന് കപ്പലുകളും ഇതുവരെ സംസ്ഥാനത്ത് എത്തി. 335 എണ്ണം ചാര്‍ട്ടേഡ് വിമാനങ്ങള്‍. 208 വന്ദേ ഭാരത് മിഷന്‍ വിമാനങ്ങളാണ്. 154 സമ്മതപത്രത്തിലൂടെ 1114 വിമാനങ്ങള്‍ക്ക് അനുമതി നല്‍കി. ജൂണ്‍ 30 ന് 400 ല്‍ ഏറെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കി.

Latest