Connect with us

Covid19

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 1.04 ലക്ഷമായി

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ കൊവിഡ്- 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1,04,568 ആയി. ശനിയാഴ്ച മാത്രം 3,427 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം 1380 പേര്‍ക്കാണ് രോഗം ബാധിച്ചത്. മുംബൈയില്‍ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 56,831 ആയി.

സംസ്ഥാനത്ത് 3830 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ശനിയാഴ്ച മാത്രം 113 പേര്‍ മരിച്ചു. മുംബൈയില്‍ 61 പേരാണ് മരിച്ചത്. മുംബൈയിലെ മൊത്തം മരണസംഖ്യ 2,113 ആണ്. ശനിയാഴ്ച 1550 പേരാണ് കൊവിഡ് മുക്തരായി ആശുപത്രി വിട്ടത്. മൊത്തം 49,346 പേര്‍ക്ക് രോഗമുക്തിയുണ്ടായിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് 51,392 രോഗികളാണുള്ളത്.

മുംബൈയില്‍ മരിച്ചവരില്‍ നാല് പേര്‍ പോലീസുകാരാണ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം പോലീസ് സേനയിലുണ്ടാകുന്ന ഏറ്റവും വലിയ ആള്‍നാശമാണിത്. മുംബൈ പോലീസിലെ 26 അംഗങ്ങളാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്തുടനീളം 40 പോലീസുകാര്‍ മരിച്ചിട്ടുണ്ട്.

Latest