National
കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം: ഒരു ജവാന് വീരമൃത്യു

ശ്രീനഗർ| ജമ്മു കശ്മീരിലെ വിവിധ മേഖലകളിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്ക് സൈന്യം നടത്തിയ വെടിവെയ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം. ജമ്മു കശ്മീരിലെ രജൗറി
ചെക്ടറിലാണ് വെടിവെപ്പിനെത്തുടർന്ന് ജവാൻ കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. രജൗറി, പൂഞ്ച്, കത്വ ജില്ലകളിലാണ് വെടിനിർത്തൽ കരാർ ലംഘനമുണ്ടായത്. ബുധനാഴ്ച രാത്രി 10 നും 11 നും ഇടയിലാണ് വെടിവെപ്പുണ്ടായതെന്ന് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാൻ ഒരു പ്രകോപനവും കൂടാതെ വെടിവെക്കുകയായിരുന്നു. രാത്രി വൈകിയും അതിർത്തിയിൽ വെടിവെപ്പ് തുടർന്നതായാണ് വിവരം. കഴിഞ്ഞ പല ആഴ്ചകളിലായി നൂറിലേറെ തീവ്രവാദികളേയാണ് കശ്മീരിൽ വിവിധ ഓപ്പറേഷനുകളിലൂടെ സുരക്ഷാസൈന്യം വധിച്ചത്.
---- facebook comment plugin here -----