Connect with us

Covid19

ഉപദേശങ്ങള്‍ ചെവികൊണ്ടില്ല; കൊവിഡ് ബാധിതനായ മഹാരാഷ്ട്ര മന്ത്രിയുടെ വീണ്ടുവിചാരം

Published

|

Last Updated

മുംബൈ | അശ്രദ്ധമായ പെരുമാറ്റം കാരണമാണ് തനിക്ക് കൊവിഡ് ബാധിക്കാന്‍ ഇടയായതെന്ന സ്വയം കുറ്റപ്പെടുത്തലുമായി മഹാരാഷ്ട്ര ഭവനകാര്യ മന്ത്രി ജിതേന്ദ്ര ഔഹദ്. ഈ മാസമാദ്യമാണ് മന്ത്രിക്ക് കൊറോണവൈറസ് ബാധയേറ്റത്. കുറച്ചുദിവസത്തെ ആശുപത്രി വാസത്തിനൊടുവില്‍ അദ്ദേഹം രോഗമുക്തനായി. രണ്ട് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞിട്ടുണ്ട് അദ്ദേഹം.

അശ്രദ്ധമായ പെരുമാറ്റമായിരിക്കാം കൊവിഡ് ബാധിക്കാന്‍ ഇടയാക്കിയത്. ആള്‍ക്കാരുടെ ഉപദേശം ഗൗരവത്തിലെടുത്തില്ല. അതിനാലാണ് കൊറോണവൈറസ് ബാധിച്ചതെന്നും എന്‍ സി പി നേതാവ് കൂടിയായ ഔഹദ് പറഞ്ഞു. സ്വകാര്യ കമ്പനി സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം ആരംഭിക്കുന്ന ഘട്ടത്തില്‍ തനിക്ക് ചുമതലയുണ്ടായിരുന്ന താനെ ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു മന്ത്രി. തന്റെ ഇച്ഛാശക്തി കൊണ്ടാണ് ദുര്‍ഘടമായ ഘട്ടങ്ങള്‍ മറികടക്കാനായത്. കഴിഞ്ഞ രണ്ട് ആഴ്ചക്കുള്ളില്‍ തന്നെ രോഗമുക്തി നേടാനുമായി. മഹാരാഷ്ട്രയില്‍ മറ്റൊരു മന്ത്രിക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.