Connect with us

Covid19

സഊദിയില്‍ ട്രെയിന്‍ സര്‍വീസ് മെയ് 31 മുതല്‍ പുനരാരംഭിക്കും

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നിര്‍ത്തിവെച്ചിരുന്ന പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ മെയ് 31 മുതല്‍ പുനരാരംഭിക്കുമെന്ന് സഊദി ജനറല്‍ റെയില്‍വേ കോര്‍പ്പറേഷന്‍ അറിയിച്ചു. ഞായറാഴ്ച മുതല്‍ അബ്‌ഖൈക്ക്, ഹോഫുഫ് സ്റ്റേഷനുകള്‍ വഴി ദമാമിനും റിയാദിനുമിടയിലാണ് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുക. 2020 ജൂണ്‍ 21 വരെ രാവിലെ ആറ് മുതല്‍ രാത്രി എട്ട് വരെയാണ് സര്‍വീസുകള്‍ ഉണ്ടായിരിക്കുക.

യാത്രക്കാര്‍ക്ക് റെയില്‍വേ ഓര്‍ഗനൈസേഷന്റെ (SRO) ഇലക്ട്രോണിക് ആപ്ലിക്കേഷനിലൂടെയും ഓണ്‍ലൈന്‍ വഴിയും (www.sro.org.sa) ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
മുഴുവന്‍ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സഊദി ആരോഗ്യ മന്ത്രലയം നിശ്ചയിച്ച മുന്‍കരുതല്‍- പ്രതിരോധ നടപടികള്‍ പാലിക്കണമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് യാത്രക്കാര്‍ക്ക് ടോള്‍ഫ്രീ നമ്പറില്‍ (920008886) ബന്ധപ്പെടാമെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.

Latest