Connect with us

Covid19

ലോകത്തെ കൊവിഡ് മരണം മൂന്ന് ലക്ഷത്തിലേക്ക്; രോഗബാധിതര്‍ 44 ലക്ഷം

Published

|

Last Updated

ന്യൂയോര്‍ക്ക് | ലോകാരോഗ്യ സംഘടന മാഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 മൂലം ലോകത്ത് 209765 പേര്‍ മരണപ്പെട്ടതായി ഔദ്യോഗിക കണക്ക്. ഓരോ ദിവവും ആയിരങ്ങളാണ് മരിച്ച് വീഴുന്നത്. രോഗബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു. ഓരോ ദിവസം പതിനായിരങ്ങള്‍ വൈറസിന്റെ പിടിയിലാകുന്ന റഷ്യയാണ് അമേരിക്കക്ക് പിന്നാലെ വലിയ ആശങ്ക സൃഷ്ടിക്കുന്നത്. കഴിഞ്ഞ നാല് ദിവമായി ഓരോ ദിവസവും പതിനായിരത്തിന് മുകളില്‍ പേര്‍ക്കാണ് റഷ്യയില്‍ വൈറസ് സ്ഥിരീകരിക്കുന്നത്. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1700 പേരാണ് മരിച്ചത്. ഇവിടത്തെ ആകം മരണം 85000ത്തി്‌ന മുകളിലാണ്. 5000ത്തോളം പേര്‍ അമേരിക്കയില്‍ ഗുരുതരാവസ്ഥയിലുണ്ട്.

അതിനിടെ മഹാമാരിക്ക് കാരണമായ കൊവിഡ് പൂര്‍ണ്ണമായും നശിപ്പിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. എയ്ഡ്‌സിന് സമാനമായി ജനവാസമുള്ള എല്ലാ സ്ഥലങ്ങളിലും വൈറസ് അവശേഷിക്കും. ലോക്‌ഡൌണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് കോവിഡിനെ പൂര്‍ണമായും ഉന്മൂലനം ചെയ്യാനാവില്ലെന്നും ഡബ്ല്യൂ എച്ച് ഒ അത്യാഹിത വിഭാഗം വിദഗ്ദന്‍ മൈക്ക് റെയാന്‍ ഇന്നലെ നടത്തിയ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് എപ്പോള്‍ അപ്രത്യക്ഷമാകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ല. ഇക്കാര്യത്തില്‍ സമയം നിശ്ചയിക്കാനോ കൂടുതല്‍ വാഗ്ദാനങ്ങള്‍ നല്‍കാനോ കഴിയുകയില്ല. രോഗം ഒരു നീണ്ട പ്രശ്‌നമായി മാറിയേക്കാം. ലോക്ക്‌ഡൌണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് രോഗ വ്യാപനത്തെ ഒരു പരിധിവരെ തടയാന്‍ സാധിച്ചേക്കും. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ പൂര്‍ണമായ പരിഹാരമാവുകയില്ല. ലോകത്തെ 100 ലേറെ കേന്ദ്രങ്ങളിലായി പ്രതിരോധ മരുന്ന് കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ആശാവഹമായി നേട്ടം കൈവരിക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ലന്നും ടെഡ്രോസ് പറഞ്ഞു.

 

 

Latest