Connect with us

Kerala

ഇന്‍ഡക്ഷന്‍ കുക്കറിന്‍നിന്നും ഷോക്കേറ്റ് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു

Published

|

Last Updated

ചിറ്റാര്‍ | പാചകത്തിനിടെ ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ഥിനി മരിച്ചു. സീതത്തോട് വാലുപാറയില്‍ കൊമ്പനോലില്‍ രാജന്റെയും ശ്യാമളയുടെയും ഇളയ മകള്‍ രേഷ്മ(18) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 11.30നാണ് സംഭവം. അപകട സമയത്ത് രേഷ്മ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. റേഷന്‍ സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടില്‍ എത്തിയ അമ്മ ശ്യാമളയാണ് മകള്‍ വീണുകിടക്കുന്നത് കാണുന്നത്. ശരീരം മുഴുവന്‍ പൊള്ളലേറ്റ നിലയിലായിരുന്നു .
സീതത്തോട് കെ ആര്‍ പി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. സഹോദരി രേഖാരാജ്.

Latest