Connect with us

Covid19

ദുബൈ, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ വിമാനങ്ങള്‍ ഇന്ന് കേരളത്തിലെത്തും

Published

|

Last Updated

തിരുവനന്തപുരം | കൊവിഡിനെ തുടര്‍ന്ന് ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളേയുംകൊണ്ട് ഇന്ന് രണ്ട് വിമാനങങ്ങള്‍ ഇന്ന് കേരളത്തിലെത്തും. ദുബായില്‍ നിന്നുള്ള വിമാനം കൊച്ചിയിലേക്കും ബഹ്‌റൈനില്‍ നിന്നുള്ളത് കരിപ്പൂരിലുമാണ് എത്തുക. ദുബൈ വിമാനത്തില്‍ 177 യാത്രക്കാരും ബഹ്‌റൈനില്‍ നിന്നുള്ള വിമാനത്തില്‍ 180 മുതിര്‍ന്നവരും നാല് കുഞ്ഞുങ്ങളുമാണ് പോവുക. വൈകീട്ട് പ്രാദേശികസമയം 4.30നാണ് ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിമാനം പുറപ്പെടുക. ഇന്ത്യന്‍ സമയം രാത്രി 11.20ന് ഇത് കോഴിക്കോട്ട് എത്തിച്ചേരും.

എല്ലാ യാത്രക്കാര്‍ക്കുമുള്ള ടിക്കറ്റുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. ഇന്ത്യന്‍ എംബസിയില്‍ സജ്ജീകരിച്ച എയര്‍ഇന്ത്യയുടെ താത്കാലിക ഓഫീസിലാണ് ടിക്കറ്റ് വിതരണം ചെയ്തത്. ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരാണ് പട്ടികയില്‍ ഇടംപിടിച്ചവരില്‍ അധികവും. യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ എംബസിയില്‍ നിന്ന് വിളിച്ചറിയിച്ചിരുന്നു.

ആദ്യഘട്ടത്തില്‍ ബഹ്‌റൈനില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. രണ്ടാംഘട്ടത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 13,000ത്തിലധികം പേരാണ് ഇന്ത്യന്‍ എംബസിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച ദുബായില്‍നിന്ന് കണ്ണൂരിലേക്ക് വിമാനമുണ്ട്.

 

Latest