Covid19
ഹോട്ട്സ്പോട്ടില്‍ ഒഴികെ വര്‍ക്ക് ഷോപ്പുകളും വാഹന ഷോറൂമുകളും തുറക്കാം
തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് ഹോട്ട് സ്പോട്ടുകളില്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ വര്‍ക്ക് ഷോപ്പുകളും വാഹന ഷോറൂമുകളും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി. വര്ക്ഷോപ്പുകള് ആഴ്ചയില്‍ രണ്ടുദിവസം തുറക്കാനായിരുന്നു നേരത്തേ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ച് എല്ലാ ദിവസം തുറക്കാമെന്നാണ് പുതിയ തീരുമാനം.
കണ്ടെയ്ന്മെന്റ് സോണില്‍ മാത്രമായിരിക്കും കര്‍ശന നിയന്ത്രണം. കണ്ടെയ്ന്മെന്റ് സോണ്‍ ഒഴികെയുള്ളിടത്ത് റോഡുകള്‍ അടച്ചിടില്ല. റെഡ്, ഓറഞ്ച് സോണിലും കണ്ടെയ്ന്മെന്റ് സോണിന് പുറത്തുള്ള റോഡുകള്‍ അടച്ചിടില്ല. നിബന്ധനകള്‍ക്ക് വിധേയമായി സ്വകാര്യവാഹനങ്ങളും അനുവദിക്കും. വാഹനങ്ങള്‍ ഓടുന്നതില്‍ ഒറ്റ, ഇരട്ട അക്ക നിയന്ത്രണങ്ങള്‍ തുടരും.
---- facebook comment plugin here -----