Connect with us

Covid19

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42,000 കവിഞ്ഞു; ജീവഹാനി സംഭവിച്ചത് 1,389 പേര്‍ക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ്19 ബാധിതരുടെ എണ്ണം 42,836 ആയി. 11,762 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 1,389 പേര്‍ക്കാണ് വൈറസ് ബാധയില്‍ ജീവന്‍ നഷ്ടപ്പെട്ടതെന്നും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം വ്യക്തമാക്കി.

ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 12,974 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. 2,115 പേരാണ് ചികിത്സയിലുള്ളത്. 548 പേര്‍ മരിച്ചു.മഹാരാഷ്ട്രയിലെ ധാരാവിയില്‍ ഇന്ന് 42 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ധാരാവിയില്‍ രോഗബാധിതരുടെ എണ്ണം 632 ആയി. 20 പേര്‍ മരിച്ചുവെന്നും ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.

കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്തുള്ളത് ഗുജറാത്താണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 376 പുതിയ കോവിഡ്19 കേസുകളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,804 ആയി. ഇതുവരെ 1,195 പേര്‍ രോഗമുക്തരായി. 319 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഡല്‍ഹിയാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാംസ്ഥാനത്തുള്ളത്. 4,549 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,362 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 64 പേര്‍ മരിച്ചു.
അതേസമയം തുടര്‍ച്ചയായ രണ്ടാംദിവസവും കേരളത്തില്‍ കോവിഡ്19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

---- facebook comment plugin here -----

Latest