Connect with us

Covid19

കുഞ്ഞിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു; രോഗബാധ എങ്ങിനെയെന്ന് കണ്ടെത്തേണ്ടതുണ്ട്: മന്ത്രി കെ കെ ശൈലജ

Published

|

Last Updated

തിരുവനന്തപുരം | കോഴിക്കോട് കൊവിഡ് 19 ബാധിച്ച് മരിച്ച നാല് മാസം പ്രായമുള്ള കുഞ്ഞിന് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പരമാവധി പരിശ്രമിച്ചിരുന്നു എന്നും മന്ത്രി പറഞ്ഞു. കുഞ്ഞിന് ജന്‍മാനാതന്നെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു.

എവിടെ നിന്നാണ് കുട്ടിക്ക് കൊവിഡ് ബാധ ഉണ്ടായത് എന്നത് ഇനിയും കണ്ടെത്തേണ്ടതുണ്ട്. സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട് എന്നത് തന്നെയാണ് ആദ്യ നിഗമനമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തും മുന്‍പ് രണ്ട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടിണ്ട്. സമ്പര്‍ക്കം എവിടെ നിന്ന് എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് കൂടുതല്‍ പരിശോധനകളും ജാഗ്രതയും ഉണ്ടാകും. കുട്ടിയുടെ മാതാപിതാക്കളുടെ പരിശോധന ഫലം ഇന്ന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ശ്വാസകോശ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ കുഞ്ഞിന് ഉണ്ടായിരുന്നു. ഗുരുതര നിലയിലാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ലക്ഷണങ്ങള്‍ ശകതമായതിനാലാണ് പരിശോധന നടത്തിയത്. ഒറ്റ പ്രാവശ്യമാണ് പരിശോധന നടത്തിയത്. രോഗം ബാധിക്കുന്നതിന്റെ അളവ് കേരളത്തില്‍ നന്നായി കുറഞ്ഞിട്ടുണ്ട്. മരണനിരക്കും കുറയ്ക്കാനായെങ്കിലും അപകട സാധ്യത ഒഴിഞ്ഞിട്ടില്ല. മാഹി സ്വദേശിയുടെ മരണം കേരളത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടില്ല. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകള്‍ നടന്ന് വരികയാണെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.

Latest