Connect with us

Covid19

കൊവിഡ് മരണം 177,608 ആയി; ലോകത്ത് പട്ടിണി പതിന്‍മടങ്ങ് വര്‍ധിക്കുമെന്ന് യു എന്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ആഗോളതലത്തില്‍ മരിച്ചവരുടെ എണ്ണം 177,608 ആയി. രോഗബാധിതരുടെ എണ്ണം ഇതിനോടകം 25 ലക്ഷം പിന്നിട്ടു.

യുഎസില്‍ മാത്രം മരിച്ചവരുടെ എണ്ണം 44,845 ആയി. ചൊവ്വാഴ്ച മാത്രം യുഎസില്‍ 2751 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം എട്ട് ലക്ഷം കടന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 40000 ത്തോളം പുതിയ കേസുകളാണ് അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സ്‌പെയിനില്‍ 430 ഉം ഇറ്റലിയില്‍ 534 ഉം മരണങ്ങളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയിലെ ആകെ മരണം 24,6480 ഉം സ്‌പെയിനിലെ മരണസംഖ്യ 21,282 ഉം ആയിട്ടുണ്ട്. യു കെയില്‍ 24 മണിക്കൂറിനിടെ 828 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സില്‍ 531 ഉം.

കൊവിഡ് പ്രതിസന്ധിയില്‍ സ്തംഭിച്ച് നില്‍ക്കുന്ന ലോകത്ത് പട്ടിണി പതിന്മടങ്ങ് വര്‍ധിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി. കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നവരുടെ എണ്ണം 265 ദശലക്ഷമായി ഉയരുമെന്ന് യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു.

ലോക്ക്ഡൗണ്‍, മറ്റു നിയന്ത്രണങ്ങള്‍ എന്നിവയുടെ ആഘാതം ഈ വര്‍ഷം 130 ദശലക്ഷം പേരെ കടുത്ത പട്ടിണിയിലാക്കിയേക്കും. ആഗോളതലത്തില്‍ നേരത്തെ തന്നെ 135 ദശലക്ഷം പേര്‍ പട്ടിണിയിലാണെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു.

Latest