Connect with us

Kerala

മഴക്കാലം തുടങ്ങുന്നതിന് മുമ്പേ ഡെങ്കിപ്പനിയും വര്‍ധിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം |  മഴക്കാലം തുടങ്ങുന്നതിന് മുമ്പേ സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. ഈ മാസം 34 പേര്‍ക്ക് ഡെങ്കി ബാധിച്ചു. മൂന്നര മാസത്തിനിടെ 779 പേര്‍ ഡെങ്കി ബാധിച്ച് ചികിത്സ തേടി. വിവിധ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് 47 പേരാണ് ഈ വര്‍ഷം മരിച്ചത്.

ഏപ്രില്‍ ഒന്ന് മുതല്‍ 18 വരെ 34 ഡെങ്കിക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയത് 152 പേരും. 42232 പേര്‍ക്ക് പനി ബാധിച്ചു. 14 എലിപ്പനി കേസുകളും. ജനുവരി മുതല്‍ ഏപ്രില്‍ 18 വരെ 779 ഡെങ്കിക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 587352 പേര്‍ക്ക് പനിയും. ചിക്കുന്‍ഗുനി 212, എലിപ്പനി 151, കുരങ്ങ്പനി 16 ഇങ്ങനെയാണ് പനിക്കണക്കുകള്‍. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് ആശങ്കപരത്തി ഡെങ്കിയും വര്‍ധിക്കുന്നത്.

 

 

Latest