Connect with us

Kerala

മുഖ്യമന്ത്രിയുടെ മകളുടെ ഐ ടി കമ്പനിയുടെ വെബ്‌സൈറ്റ് സസ്‌പെന്‍ഡ് ചെയ്തതില്‍ ദുരൂഹയുണ്ട്: പി ടി തോമസ് എംഎല്‍എ

Published

|

Last Updated

കൊച്ചി | സ്പ്രിന്‍ക്‌ളര്‍ കരാര്‍ വിവാദ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ബെംഗളൂരുവില്‍ നടത്തുന്ന ഐടി കമ്പനിയുടെ വെബ്‌സൈറ്റ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതില്‍ ദുരൂഹതയെന്ന് പി ടി തോമസ് എംഎല്‍എ

സ്പ്രിന്‍ക്‌ളര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ് മാസ്‌ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇത് സംശയകരമാണ്. ഈ രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നറിയാന്‍ അന്വേഷണം നടത്തണമെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പി ടി തോമസ് ആവശ്യപ്പെട്ടു.

നല്ല രീതിയില്‍ നടന്നിരുന്ന സ്ഥാപനമായിരുന്നു മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സ്. 2020 വരെയുളള ജിഎസ്ടി പോലും അടച്ചിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ ഈ സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ “അക്കൗണ്ട് സസ്‌പെന്‍ഡഡ്” എന്നാണ് കാണുന്നതെന്നും പി ടി തോമസ് പറഞ്ഞു

തന്റെ കുടുംബാംഗങ്ങള്‍ക്ക് സ്പ്രിംക്‌ളര്‍ കമ്പനിയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി ടി തോമസ് കഴിഞ്ഞ ദിവസം വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ചില കാര്യങ്ങളില്‍ വ്യക്തത വരാനുള്ളതിനാല്‍ ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest