Connect with us

Covid19

കാസര്‍കോട് ജില്ലയില്‍ 83 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു; പുതിയ കേസുകളും കുറഞ്ഞു

Published

|

Last Updated

കാസര്‍കോട് | സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ (167) പേര്‍ക്ക് കൊവിഡ് ബാധിച്ച കാസര്‍കോട് ജില്ലയില്‍ ചികിത്സയിലുള്ളത് 84 രോഗികള്‍ മാത്രം. 83 പേര്‍ ഇതിനകം രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ നാല് ദിവസത്തിനിടെ 50 പേര്‍ രോഗം ഭേദമായി വീണ്ടിലേക്ക് മടങ്ങിയപ്പോള്‍ ഒരാള്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഏറെ സന്തോഷം നിറഞ്ഞതും സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധ രംഗത്ത് വലിയ ആവേശവും ആത്മവിശ്വാസവും നല്‍കുന്നതാണ് കാസര്‍കോട് നിന്ന് വരുന്ന വാര്‍ത്തകള്‍.

രോഗം ഭേദമായവരില്‍ 59 പേര്‍ വിദേശത്തുനിന്നും നാട്ടിലേത്തിയവരും 24 പേര്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരുമാണ്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും കുറവ് വരുന്നുണ്ട്. 137 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. കോവിഡ് 19 സമൂഹ വ്യാപന സാധ്യത വിലയിരുത്താനായി ജില്ലയില്‍ ആരംഭിച്ച സര്‍വ്വേ പുരോഗമിക്കുകയാണ്. കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തുകളും നഗരസഭകളും കേന്ദ്രീകരിച്ചാണ് സര്‍വ്വേ.

 

 

Latest