Connect with us

Gulf

സഊദിയില്‍ രോഗബാധിതരുടെ എണ്ണം അയ്യായിരം കവിഞ്ഞു: ഇന്ന് എട്ട് മരണം

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം അയ്യായിരം കടന്നു. 24 മണിക്കൂറിനിടെ 435 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എട്ട് പേര്‍ മരിച്ചു. മദീനയില്‍ നാല് പേരും മക്കയില്‍ മൂന്നും ജിദ്ദയില്‍ ഒരാളുമാണ് മരിച്ചത്. 84 പേര്‍ക്ക് പുതുതായി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 889 ആയി.

രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ കണക്ക് ഇങ്ങനെ: റിയാദ് (114), മക്ക (111), ദമാം (69), മദീന (50), ജിദ്ദ (46), അല്‍ഹുഫുഫ് (16), ബുറൈദ (10), ദഹ്‌റാന്‍ (7), തബുക് (4), അല്‍ഖര്‍ജ്, അല്‍ബഹ,അല്‍ഖോബര്‍,സാംത , ബിഷ, അബഹ, തായിഫ് (ഓരോരുത്തര്‍).

കൂടുതല്‍ സുരക്ഷയുടെ ഭാഗമായി മദീനയില്‍ കര്‍ഫ്യു കര്‍ശനമായി തുടരുകയാണ്. മക്ക ,മദീന, റിയാദ് പ്രവിശ്യകളില്‍ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പുറത്തിറങ്ങാനുള്ള ഏകീകൃത പാസുകള്‍ നിലവില്‍ വന്നതോടെ റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. രാജ്യത്തെ മറ്റ് പ്രവിശ്യകളിലും കര്‍ഫ്യു തുടരുകയാണ്.

കോവിഡ് രോഗബാധിതരുടെ എണ്ണവും മരണ സംഖ്യയും മദീനയില്‍ വര്‍ദ്ധിച്ചതിനാല്‍ അല്‍ ഷുറൈബാത്ത്, ബനീ ദഫര്‍, ഖുര്‍ബാന്‍, അല്‍ജുമുഅ, ഇസ്‌കാനിന്റെ ഒരു ഭാഗം, ബനീ ഖുദ്‌റ എന്നിവിടങ്ങളില്‍ ആളുകള്‍ക്ക് പുറത്തിറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

Latest