Covid19
കൊവിഡ് നിരീക്ഷണത്തിലിരിക്കെ വീടിന് പുറത്ത് സമരം ചെയ്തു; തണ്ണിത്തോട് പെണ്‍കുട്ടിക്കെതിരെ കേസ്
പത്തനംതിട്ട | തണ്ണിത്തോട് കൊവിഡ് 19 നിരീക്ഷണത്തിലിരിക്കെ വീടിന് മുറ്റത്തിരുന്ന് സമരം ചെയ്ത പെണ്‍കുട്ടിക്കെതിരെ കേസെടുത്തു. നിരീക്ഷണ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. പെണ്‍കുട്ടിയുടെ വീടിന് നേരെ കല്ലെറിഞ്ഞ ആറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു.
പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് പെണ്‍കുട്ടിക്കെതിരെ കേസെടുത്തിരിക്കുന്നത്. നിരീക്ഷണത്തില്‍ ഉള്ള ആള് വീട്ടില്‍ ഒരു മുറിയില്‍ തന്നെ താമസിക്കണം. വീട്ടിലെ കുടുംബാംഗങ്ങളടക്കം ആരുമായും അടുത്തിടപഴകാന്‍ പാടില്ലെന്ന മാര്‍ഗ നിര്‍ദേശമാണ് പെണ്‍കുട്ടി തെറ്റിച്ചിരിക്കുന്നതെന്ന് പോലീസിന് നല്കിയ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സിപിഎം പ്രവര്‍ത്തകര്‍ വീടാക്രമിച്ച സംഭവത്തില്‍ അമ്മയുടെ മൊഴി പോലീസ് മാറ്റിയെഴുതിയെന്നാരോപിച്ചാണ് പെണ്‍കുട്ടി വീടിന് പുറത്ത് സമരം ചെയ്തത്